ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് വീണ്ടും ചൈനീസ് ജെറ്ററുകള്‍ സ്വന്തമാക്കി പാകിസ്ഥാന്‍. ആറ് ഫോര്‍ത്ത് ജനറേഷന്‍ ചൈനീസ് ഫൈറ്റര്‍ ജെറ്റുകളാണ് പാകിസ്ഥാന്‍ വാങ്ങിയത്. ഇന്ത്യയില്‍ നിന്ന് ഏത് നിമിഷവും ആക്രമണം നടന്നേക്കാമെന്ന ഭയത്തിലാണ് പാകിസ്ഥാന്‍ പ്രതിരോധം ശക്തമാക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഫ്രാന്‍സില്‍ നിന്നും ഇന്ത്യ റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍, ചൈനീസ് ജെറ്റുകള്‍ വാങ്ങുന്നത്. ആറ് J-10 CE ജെറ്റുകളാണ് ബെയ്ജിംഗില്‍ നിന്നും പാകിസ്ഥാനില്‍ എത്തിയത്. ഇവയെ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയതായി പാക് മാദ്ധ്യമങ്ങള്‍ വ്യക്തമാക്കി.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന സിംഗിള്‍ എന്‍ജിന്‍, സിംഗിള്‍ സീറ്റ്, മള്‍ട്ടിറോള്‍, ഫോര്‍ത്ത് പ്ലസ് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റാണിത്. ചൈനയുടെ ഷോട്ട് റേഞ്ച് കോംബാറ്റ് മിസൈല്‍ PL-10 ഉം, ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ PL- 15 ഉം ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങള്‍ കൈമാറിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായിരിക്കുകയാണെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
Post Your Comments