തിരുവനന്തപുരം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇവിടെ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
കോട്ടയം, കൊല്ലം ജില്ലകളിൽ 37, തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ 34.5 ആയിരുന്നു. ശരാശരിയിൽ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവുമാണ് താപനില ഉയരാൻ കാരണം.
Post Your Comments