അഹമ്മദാബാദ്: രാജ്യത്ത് ‘ മതഭ്രാന്ത് വളരുന്നു’ എന്ന് ആര്‍എസ്എസ്. അഹമ്മദാബാദില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിന്റെ ആരോപണം. മതഭ്രാന്തിന്റെ അതിഭീകരമായ രൂപം രാജ്യത്ത് വളര്‍ന്നുവരുന്ന പലയിടത്തും വീണ്ടും തലയുയര്ത്തുന്നുവെന്നും കേരളത്തിലെയും കര്‍ണാടകയിലെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ക്രൂരമായ കൊലപാതകങ്ങള്‍ ഈ വിപത്തിന്റെ ഉദാഹരണമാണെന്നും ആര്‍എസ്എസ് ആരോപിച്ചു.
‘അക്രമം പ്രോത്സാഹപ്പിക്കുന്ന നടപടികളാണ് പലയിടങ്ങളിലും നടക്കുന്നത്. ഭരണഘടന അനുശ്വാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മറവിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വര്‍ഗീയമായ കൂട്ടച്ചേരലുള്, റാലികള്‍, പ്രകടനങ്ങള്‍ എന്നി മതസ്വാതന്ത്ര്യങ്ങളുടെ മറവില്‍ വര്‍ധിക്കുന്നു. നിസ്സാര കാരണങ്ങള്‍ പോലും പെരുപ്പിച്ച് പ്രചരിപ്പിക്കപ്പെടുന്നു, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ സാമൂഹിക അച്ചടക്കങ്ങള്‍ ലംഘിക്കപ്പെടുകയാണ് ‘- ആര്‍എസ്എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments