ജിദ്ദ: പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി അറേബ്യ. 10 റിയാലായാണ് പൊതുടാക്‌സി കാറുകളുടെ നിരക്ക് വർധിപ്പിച്ചത്. 5 റിയാലായിരുന്നു നേരത്തെ പൊതുടാക്‌സികളുടെ നിരക്ക്. ഇനി മുതൽ നാലു പേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിൽ യാത്രക്കാർക്ക് മിനിമം നിരക്ക് 10 റിയാൽ നൽകേണ്ടി വരും. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള നിരക്ക് 1.8 റിയാലിന് പകരം 2.1 റിയാലായിരിക്കും നൽകേണ്ടി വരിക.
വെയ്റ്റിങ് ചാർജും വർധിപ്പിച്ചു. 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും ഇനിയുള്ള വെയിറ്റിംഗ് ചാർജ്. അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്‌സികളുടെ നിരക്കിലും വർധനവുണ്ടായി. മീറ്റർ ഓപ്പണിങ്ങിനുള്ള നിരക്ക് 21.67 ശതമാനമാണ് ഉയർത്തിയത്. 7.3 റിയാലായിരിക്കും പുതിയ നിരക്ക്. ആറു റിയാലായിരുന്നു നേരത്തെയുള്ള നിരക്ക്.
Read Also: ട്രക്കിങിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം : നാലുപേര്‍ക്ക് പരിക്ക്
Post Your Comments