തിരുവനന്തപുരം: കെബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. പൊതുപരിപാടിയിൽ ഗണേഷ് കുമാർ നടത്തിയ പരാമർശം ജനപ്രതിനിധിയ്ക്ക് ചേരാത്തതാണെന്ന് സംഘടന പ്രതികരിച്ചു. പൊതുപരിപാടിയ്ക്കിടെ ഡോക്ടർമാരെ അദ്ദേഹം ‘അലവലാതി ഡോക്ടർമാർ’ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെയാണ് സംഘടന പ്രതികരണവുമായി രംഗത്ത് വന്നത്.
തലവൂർ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരെയാണ് ഗണേഷ് കുമാർ പരസ്യമായി വിമർശിച്ചത്. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ഇതിന് പിന്നാലെ, ആയുർവേദ ഡോക്ടർമാരുടെ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് എംഎൽഎയുടെ പെരുമാറ്റം ജനപ്രതിനിധിയ്ക്ക് യോജിക്കാത്തത് ആണെന്ന് വ്യക്തമാക്കിയത്.
ആരോഗ്യമന്ത്രിയുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽവെച്ച് ‘ചില അലവലാതി ഡോക്ടർമാർ എനിക്കെതിരെ പറയുന്നത് കേട്ടു’വെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.
Post Your Comments