കൊല്ലം: പാൽക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ആഡംബര ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ) എസ്.പി ഭവനിൽ പ്രണവ് (18) ആണ് പൊലീസ് പിടിയിലായത്.
പൂട്ടി സൂക്ഷിച്ചിരുന്ന ബൈക്കിന്റെ പൂട്ട് അറുത്ത് മാറ്റിയായിരുന്നു മോഷണം. പ്രദേശത്തെ സിസിടിവി ക്യാമറകളും റോഡിലെ സുരക്ഷാ ക്യാമറകളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ പാൽക്കുളങ്ങരയിൽ നിന്നും പിടികൂടുകയായിരുന്നു.
ആർഭാട ജീവിതത്തിന് എളുപ്പത്തിൽ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വിദ്യാർത്ഥിയായ ഇയാൾ ബൈക്ക് മോഷണം നടത്തിയതെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്.എ.പി, ജയൻ കെ സക്കറിയ എ.എസ്.ഐ മാരായ സന്തോഷ്കുമാർ.സി, പ്രകാശ് ചന്ദ്രൻ, സി.പി.ഒ ശിവകുമാർ, സുധീർ, സാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
Post Your Comments