KollamKeralaNattuvarthaLatest NewsNews

ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷണം : യുവാവ് പിടിയിൽ

കി​ളി​കൊ​ല്ലൂ​ർ കെ.​ആ​ർ ന​ഗ​ർ 69 (എ) ​എ​സ്.​പി ഭ​വ​നി​ൽ പ്ര​ണ​വ് (18) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കൊല്ലം: പാ​ൽ​ക്കു​ള​ങ്ങ​ര മാ​ക്രി​യി​ല്ലാ​കു​ളം ഓ​ട​പ്പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടര ​ല​ക്ഷം രൂ​പ വി​ല​യു​ള​ള ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷ്ടി​ച്ച സംഭവത്തിൽ യു​വാ​വ് അറസ്റ്റിൽ. കി​ളി​കൊ​ല്ലൂ​ർ കെ.​ആ​ർ ന​ഗ​ർ 69 (എ) ​എ​സ്.​പി ഭ​വ​നി​ൽ പ്ര​ണ​വ് (18) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

പൂ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ പൂ​ട്ട് അ​റു​ത്ത് മാ​റ്റി​യാ​യിരുന്നു മോ​ഷ​ണം. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മറ​ക​ളും റോ​ഡി​ലെ സു​ര​ക്ഷാ ക്യാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : കാട്ടുപന്നിയെ ശല്യ മൃഗമായി കാണാൻ കേന്ദ്രത്തിന് മടി, എന്ത് ചെയ്യാൻ പറ്റുമെന്ന് കേരളം കാണിച്ച് തരാം: ശശീന്ദ്രന്‍

ആ​ർ​ഭാ​ട ജീ​വി​ത​ത്തി​ന് എ​ളു​പ്പ​ത്തി​ൽ പ​ണം ക​ണ്ടെത്തു​ന്ന​തി​ന് വേ​ണ്ടിയാ​ണ് വി​ദ്യാ​ർത്ഥിയാ​യ ഇ​യാ​ൾ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സി​നോ​ട് കുറ്റസമ്മതം നടത്തി.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ. വി​നോ​ദിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ മാ​രാ​യ അ​നീ​ഷ്.​എ.​പി, ജ​യ​ൻ കെ ​സ​ക്ക​റി​യ എ.​എ​സ്‌.​ഐ മാ​രാ​യ സ​ന്തോ​ഷ്കു​മാ​ർ.​സി, പ്ര​കാ​ശ് ച​ന്ദ്ര​ൻ, സി.​പി.​ഒ ശി​വ​കു​മാ​ർ, സു​ധീ​ർ, സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോടതി റി​മാ​ന്‍റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button