വൈക്കം: പ്രണയിനിയെ ചൊല്ലി വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ല്. ചേര്‍ത്തല പാണാവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ, നിരവധി പേർക്ക് മർദ്ദനമേറ്റു.
വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയും ചേര്‍ത്തല സ്വദേശിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വൈക്കം കായലോരത്തെത്തി പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ പെൺകുട്ടിയുടെ സുഹൃത്തുക്കൾ വിഷയത്തിൽ ഇടപ്പെട്ടു തുടർന്നായിരുന്നു കൂട്ടത്തല്ല്. ക്രൂരമായ മർദ്ദനങ്ങൾക്ക് പുറമെ ബീയർ കുപ്പിയുമായി പരസ്പരം ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാരിൽ ചിലരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
Read Also : പാൻ, ആധാർ കാർഡുകൾ ഇനി റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ലഭിക്കും: പ്രശംസനീയമായ നടപടികളുമായി ഇന്ത്യൻ റെയിൽവേ
അതേസമയം, വൈക്കത്തെ കായലോര ബീച്ചില്‍ കാടുപിടിച്ച പ്രദേശം കേന്ദ്രീകരിച്ച് അനശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും വ്യാപകമായി നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സിസിടിവി ക്യാമറകളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവണതകൾ തടയാൻ നടപടിയില്ല. കാടുകയറിയ പ്രദേശം വൃത്തിയാക്കി കമ്പിവേലികൾ ഇടുന്നതിനോടൊപ്പം പോലീസ് പരിശോധനയും കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments