ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ക്രിമിനലുകള്‍ക്കെതിരെ വീണ്ടും ശക്തമായ നടപടി സ്വീകരിച്ച് യുപി പോലീസ്. യോഗി സര്‍ക്കാര്‍ തിരിച്ചെത്തിയതോടെ വീണ്ടും എന്‍കൗണ്ടര്‍ ആരംഭിച്ച് യുപി പോലീസ് . തലയ്ക്ക് 25000 വിലയിട്ട മോനു പണ്ഡിറ്റ് എന്ന ക്രിമിനലിനെയാണ്, വെള്ളിയാഴ്ച ലക്നൗ പോലീസ് വെടിവച്ച് വീഴ്ത്തിയത്. മോഷ്ടിച്ച ബൈക്ക്, പിസ്റ്റള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ലക്നൗ ക്രൈംബ്രാഞ്ച് സംഘം ഗുഡംബ പ്രദേശത്തെ ഭഖാമൗ ഗ്രാമത്തിന് സമീപം, വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. നമ്പറില്ലാത്ത ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ, ഇയാള്‍ ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടരുകയും വെടിവയ്ക്കുകയുമായിരുന്നു.
Post Your Comments