PalakkadLatest NewsKeralaNattuvarthaNews

കേക്ക് കടയിൽ മോഷണം : മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്

പാലക്കാട് : ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഷട്ടർ പൊളിച്ചായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം വിവരം അറിഞ്ഞത്. സ്ഥാപനത്തിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലായിരുന്നു.

Read Also : യുക്രൈന്‍ മേയറെ തട്ടിക്കൊണ്ടുപോയി: ഐ.എസ് ഭീകരരെ പോലെയാണ് റഷ്യന്‍ സേനയെന്ന് സെലന്‍സ്‌കി

തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കേക്ക് കടക്ക് മുൻപിൽ ഏറെ നേരം കറങ്ങി നടന്ന ശേഷം ഷട്ടറുകൾ കുത്തി പൊളിച്ചാണ് കള്ളൻ അകത്ത് കടന്നത്. പണം നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ പറഞ്ഞു. സംഭവത്തിൽ, സ്ഥാപന ഉടമകൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button