സുമി: യുദ്ധം ആരംഭിച്ചത് മുതൽ ആൺ, പെൺ വ്യത്യാസമില്ലാതെയാണ് ഉക്രൈൻ സൈന്യം റഷ്യയെ നേരിടുന്നത്. അടുത്ത കാലം വരെ തുല്യ നീതിക്കായി പോരാടിയവരാണ് ഇന്ന് തുല്യരായി യുദ്ധം ചെയ്യുന്നത്. പറഞ്ഞുവരുന്നത് ഉക്രൈനിലെ വനിതാ സൈനികരെ കുറിച്ചാണ്. യുദ്ധ വേഷങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടും, കടലാസിൽ അവരെ ‘തയ്യൽക്കാരികൾ, പാചകക്കാർ അല്ലെങ്കിൽ മറ്റ് യുദ്ധേതര തൊഴിലുകൾ’ എന്നിങ്ങനെയായിരുന്നു ഇത്രയും നാൾ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഇന്ന് ഒന്നുമല്ലെന്ന് പറഞ്ഞ് അവഗണിച്ചവർക്ക് മുന്നിൽ, അവർക്കു വേണ്ടി കൂടി യുദ്ധം ചെയ്യുകയാണ് ഇവർ.
തങ്ങളുട നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ, ജീവൻ പോകുമോയെന്ന പേടിയില്ലെന്ന് ഉക്രൈൻ വനിതകൾ പറയുന്നു. സൈന്യത്തിൽ തുല്യ അവകാശത്തിനായി പോരാടിയിരുന്ന ഉക്രൈൻ വനിതകളാണ് ഇപ്പോൾ യുദ്ധക്കളത്തിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്. തങ്ങളാൽ കഴിയുമെന്ന് അവർ ഓരോരുത്തരെയും ബോധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള സ്ത്രീകൾ, റഷ്യക്കെതിരായ ഉക്രൈൻ സൈന്യത്തിന്റെ പോരാട്ടത്തിൽ പങ്കാളികളാവുകയാണ്.
സി.എൻ.എൻ റിപ്പോർട്ടനുസരിച്ച്, നിലവിൽ റഷ്യയുമായി യുദ്ധം ചെയ്യുന്ന സൈനികരിൽ 15% സ്ത്രീകളാണ്. ഇതിൽ തന്നെ ചിലർ, ഔദ്യോഗികമായി സൈന്യത്തിൽ അംഗങ്ങളല്ല. തോക്ക് എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ വെടിയുതിർക്കാം എന്നത് പോലുള്ള കാര്യങ്ങളിൽ ‘ക്രാഷ് കോഴ്സുകൾ’ ചെയ്തവരാണ് ഇക്കൂട്ടർ.
‘ഉക്രേനിയൻ സൈന്യത്തെ പിന്തുണച്ച് യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാമെന്ന ഓപ്‌ഷൻ ഉണ്ടായിരുന്നു. കുട്ടികൾ ഉള്ളവരോട് യുദ്ധം ചെയ്യാൻ സൈന്യം ആവശ്യപ്പെട്ടില്ല. പക്ഷെ, ഇത് ഞങ്ങൾ തിരഞ്ഞെടുത്തതാണ്. യുദ്ധമുഖത്ത് പോരാടുന്നവരിൽ 15% വും സ്ത്രീകളായിരിക്കും’, കീവിൽ തുടരാൻ തീരുമാനിച്ച ഉക്രേനിയൻ പാർലമെന്റ് അംഗം കിരാ റൂഡിക് വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ തങ്ങളുടെ രാജ്യത്തെ പിന്തണയ്ക്കുന്ന കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിലാണ്.
15% of #Ukrainian soldiers are #women.@CNN pic.twitter.com/1fRcumlht1
— Kira Rudik (@kiraincongress) March 9, 2022
Post Your Comments