KozhikodeNattuvarthaLatest NewsKeralaNews

നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറാണ് കത്തി നശിച്ചത്

കോഴിക്കോട് : നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് കത്തി നശിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറാണ് കത്തി നശിച്ചത്.

ശനിയാഴ്ച രാവിലെ 7.15-ഓടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ വ്യാപാരി പ്രജീഷിന്റെ കെ എല്‍ 11 ബി വി 6666 നമ്പര്‍ കാറാണ് കത്തിനശിച്ചത്. തുടർന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.

Read Also : ‘ഈ കാലും വെച്ച് എനിക്ക് തല്ലാൻ പറ്റോ? ഞാൻ തല്ലില്ല, കൊല്ലും!’: നാട്ടുകാരെ തല്ലിയെന്ന കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോ

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു പ്രജീഷ്. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം ഈ കാര്‍ വാങ്ങിയത്. കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കാര്‍ ടര്‍ഫില്‍ നിര്‍ത്തി ആളുകള്‍ ഇറങ്ങിയ ഉടനായിരുന്നു തീപിടുത്തം. കാറില്‍ നിന്ന് പുക ഉയരുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button