KozhikodeLatest NewsKeralaNews

കുതിരവട്ടത്ത് കാര്യങ്ങൾ നേരെയാക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു: തിങ്കളാഴ്ച യോഗം ചേരും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മുൻപുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പഠിയ്ക്കുമെന്നും, തസ്തിക നിര്‍ണയം ഉള്‍പ്പെടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്: പിതാവ് സജീവും അറസ്റ്റില്‍

‘കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവശ്യമാണ്. എല്ലാവരെയും സെല്ലിലടയ്ക്കുന്ന രീതി മാറണം. ബിഹേവിയര്‍ ഐസിയു ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ആശുപത്രിയുടേത് നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളാണ്. നിലവിലുള്ള കിടക്കകളേക്കാള്‍ അധികമാണ് രോഗികള്‍. എട്ടരക്കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും’, വീണ ജോർജ്ജ് വ്യക്തമാക്കി.

‘ആശുപത്രിയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഡിഎച്ച്‌എസ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്?. ഡിഎംഒ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തസ്തിക നിര്‍ണയം ഉള്‍പ്പെടെ നടപ്പാക്കേണ്ടതുണ്ട്’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button