Latest NewsKeralaIndia

മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി സലൂണിലെത്തിയ യുവതികളെ കടന്നുപിടിച്ച് മസാജിങ്ങും പീഡനവും : പ്രതി രാജ്യംവിട്ടു

'മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക....'

കൊച്ചി: ലൈംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് രാജ്യം വിട്ടെന്ന് പൊലീസ്. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ്പ് സ്ഥാപനത്തിന്റെ ഉടമ, അനീസ് അൻസാരിയാണ് അറസ്റ്റ് ഒഴിവാക്കാൻ രാജ്യം വിട്ടത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് 3 യുവതികൾ ഇ–മെയിൽ മുഖേന ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ്, അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.

പരാതി നൽകിയ മൂന്ന് യുവതികളും ഇപ്പോൾ കേരളത്തിന് പുറത്താണ്. 2014 മുതൽ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയ സ്ത്രീകളാണ് ഇൻസ്റ്റാഗ്രാമിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്കു പുറമേ, ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് തഴുകുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അനീസിനെതിരെ ഇൻസ്റ്റാഗ്രാമിൽ മീടു ആരോപണം ഉയർന്നത്. 2019 ൽ ഒരു പെൺകുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി, ട്രയൽ മേക്കപ്പിനായി ഒരാഴ്ച മുൻപ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയിൽ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറി. ശരീരത്തിൽ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ, മേക്ക്പ്പ് നിർത്താൻ ആവശ്യപ്പെടുകയും, പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഒരു ആരോപണം.

മറ്റൊരാരോപണം, വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഇയാൾ ഊരിയെടുത്തു. ഞെട്ടിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സിൽ അടക്കി വച്ചിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെ തുടർന്ന്, സ്റ്റുഡിയോ ഉടമ മുങ്ങിയതായാണ് സൂചന.

ഇയാൾ ദുബായിലേക്ക് കടന്നെന്നും ‘മറുനാടൻ മലയാളി’ റിപ്പോർട്ട് ചെയ്യുന്നു. ലുലുമാളിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മേക്കപ്പ് സാധനങ്ങൾ വിൽക്കുന്ന നിരവധി ഷോപ്പുകൾ ഇയാൾക്കുണ്ട്. അനീസ് അൻസാരി എന്നാണ് ഷോപ്പിന്റെ പേരും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button