Latest NewsKeralaNews

കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

അഞ്ചിലേറെ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു.

ആലപ്പുഴ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വമ്പൻ പരാജയത്തിൽ രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Read Also: ഉക്രൈനിൽ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർഥിനി: വൈറൽ വീഡിയോ

അതേസമയം, യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് യുപിയില്‍ നാലാം സ്ഥാനത്താണ് കോണ്‍ഗ്രസ്. അഞ്ചിലേറെ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു. പഞ്ചാബിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായത്. ഭരണം നഷ്ടപ്പെട്ടതുകൂടാതെ സീറ്റുകള്‍ മൂന്നിലൊന്നായി കുറയുന്ന അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button