KeralaLatest NewsNews

പുര കത്തിയാലും സാരമില്ല, അപ്പുറത്ത് നില്‍ക്കുന്നവന്റെ വാഴ വെട്ടി അടിക്കാമെന്ന് ചിന്തിക്കുന്ന അലവലാതികള്‍: ഗണേഷ് കുമാര്‍

ബാത്ത്റൂമില്‍ ടൈല്‍ ഇളകിയെന്നാണ് അയാള്‍ പിന്നെ പറയുന്നത്.

കൊല്ലം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ കെബി ​ഗണേഷ് കുമാര്‍ എംഎല്‍എ. തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയ്ക്ക് മുന്നിൽവെച്ചു ഗണേഷ് കുമാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്. ‘തന്റെ പുര കത്തിയാലും സാരമില്ല, ആ സമയം അപ്പുറത്ത് നില്‍ക്കുന്നവന്റെ വാഴ വെട്ടി അടിക്കാം എന്ന് ചിന്തിക്കുന്ന ചില അലവലാതികളുണ്ട് അവരെയാണ് കൈകാര്യം ചെയ്യേണ്ടത്’ എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

read also: യുപിയിൽ 97% സീറ്റിലും കെട്ടിവച്ച കാശു പോലും കിട്ടിയില്ല : പ്രിയങ്കയുടെ രാജിസന്നദ്ധതയ്ക്ക് കാരണം കനത്ത തോൽവി

ചടങ്ങിൽ ഗണേഷ്‌കുമാർ പറഞ്ഞ വാക്കുകൾ ഇങ്ങനെ.. ‘സ്റ്റാഫിന്റെ പാറ്റേണ്‍ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയില്‍ പറഞ്ഞത്. തലവൂര്‍ ആയുര്‍വേദ ആശുപത്രിക്കു വേണ്ടിയല്ല അയാള്‍ സംസാരിക്കുന്നത്. അയാള്‍ക്ക് സ്റ്റാഫ് പാറ്റേണ്‍ ശരിയാക്കിയാല്‍ മതി. 40 കിടക്കയുള്ള ആശുപത്രിയില്‍ രണ്ടു പേരെ ഉള്ളൂവെന്നാണ് പറഞ്ഞത്. രണ്ടു പേര്‍ ഉണ്ടായിരുന്നു, ഒരാള്‍ പോയതാണ്. പേ വാര്‍ഡിനായി ഒരു സ്വീപ്പറെ തന്നെ ഇവിടെ കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ എടുക്കുന്നതിനായി എച്ച്‌എംസിയില്‍ 10 പേരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ നാലായി വിഭജിച്ച്‌ നാലു പേരെവച്ച്‌ വൃത്തിയാക്കുകയാണ് വേണ്ടത്. ഇതിന് എച്ച്‌എംസിയില്‍നിന്ന് ഇവര്‍ക്ക് ആളെ എടുക്കാം. അത് എടുക്കാത്തത് ആരുടെ തെറ്റാണ്?’

‘ബാത്ത്റൂമില്‍ ടൈല്‍ ഇളകിയെന്നാണ് അയാള്‍ പിന്നെ പറയുന്നത്. ഇവിടെ ബാത്ത്റൂമില്‍ ടൈലൊന്നും ഇളകിയിട്ടില്ല. ക്ലോസറ്റിന്റെ മുകള്‍ഭാഗം പൊട്ടിയിട്ടുണ്ട്. അതു ഡോക്ടര്‍ കാണാത്തതു കൊണ്ടും അത് മാറ്റാത്തതിലുമുള്ള രോഷമാണ് പ്രകടിപ്പിച്ചത്. അല്ലാതെ ഇവിടെ ടൈല്‍സ് ഒന്നും പൊട്ടിയിട്ടില്ല. സിനിമാ നടനായ എന്റെ വീട്ടില്‍ ഇട്ടിരിക്കുന്നതിലും നല്ല ടൈല്‍സാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇവിടുത്തെ സിഎംഒയെ ഞാന്‍ സഹോദരിയെ പോലെയാണ് കാണുന്നത്. അത് അവര്‍ക്കും അറിയാം. അതുകൊണ്ടാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞതില്‍ അവര്‍ക്ക് പരാതിയും ഇല്ല’- ഗണേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button