തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന് നടക്കും. ഇവരുടെ മൃതദേഹങ്ങൾ വിലാപയാത്രയായി അപകടം നടന്ന വീട്ടിലെത്തിക്കും.
തുടർന്ന്, സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിൽ നടത്തും.
അതേസമയം, തീയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണസംഘം തീപിടിത്തം പുനഃരാവിഷ്കരിച്ചിരുന്നു. പൊലീസും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറൻസിക്കും സംയുക്തമായി ചേർന്നാണ് തീപിടുത്തം പുനഃരാവിഷ്കരിച്ചത്.
Post Your Comments