കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ സജീവ് അറസ്റ്റിൽ. അങ്കമാലിയിൽ ഒളിവിൽ കഴിയവെയാണ് സജീവിനെ പൊലീസ് പിടികൂടിയത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബാലനീതി നിയമപ്രകാരം കേസെടുത്താണ് സജീവിനെ അറസ്റ്റ് ചെയ്തത്. സജീവിന്റെ അമ്മ സിപ്സിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ബീമാപള്ളിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് സിപ്സിയെ പിടികൂടിയത്. കേസില്‍ അറസ്റ്റിലാകുമെന്ന സൂചന ലഭിച്ചതോടെയാണ് സിപ്സി ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയത്. തമ്പാനൂരിലെ ഒരു ലോഡ്ജില്‍ തങ്ങിയ ശേഷം ബീമാപ്പള്ളിയിലേക്ക് പോവുകയായിരുന്നു.സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സിപ്സി ബീമാപ്പള്ളിയില്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമം 77 വകുപ്പ് പ്രകാരമാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്.
Post Your Comments