ഭോപ്പാല്‍: റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. അലിയന്‍സ് എയര്‍ എടിആര്‍- 72 വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. മധ്യപ്രദേശ് ജബല്‍പൂര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.
അപകടം നടന്ന സമയത്ത്, 55 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡിംഗിനിടെയാണോ, പുറപ്പെടുന്നതിനിടെയാണോ അപകടം ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. റണ്‍വേയില്‍ നിന്നും 10 മീറ്ററോളം ദൂരമാണ് വിമാനം തെന്നിമാറിയത്. ഡല്‍ഹിയില്‍ നിന്നും രാവിലെ 11.32 നാണ് വിമാനം ജബല്‍പൂരിലേക്ക് പുറപ്പെട്ടത്.
അപകടം ഉണ്ടായ ഉടന്‍, യാത്രക്കാരെ അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട്, ഇവരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments