NewsDevotional

സരസ്വതി സ്തുതി

വിദ്യാര്‍ഥികള്‍ ജപിക്കേണ്ട ഒരു സ്തോത്രമാണ്‌ ഇത്‌.

വിദ്യാദേവിയായ സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ട്‌ വേണം അധ്യയനം ആരംഭിക്കുവാന്‍.

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീം

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതുമേസദാ. “

വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു
.പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് നീ വിജയം നല്‍കി സഹായിക്കേണമേ

മന്ത്രം:

ബുദ്ധിം ദേഹി യശോ ദേഹി

കവിത്വം ദേഹി ദേഹി മേ

മൂഢത്വം സംഹര ദേവി

ത്രാഹിമാം ശരണാഗതം. “

ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി നല്കൂ.പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍ നിന്നെ ശരണാഗതി പ്രാപിക്കുന്നു.

വിദ്യ ഉണ്ടാകുവാന്‍ വേണ്ടി സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു മന്ത്രമാണീത്

ഓം സകലസരസ്വതി ആനന്ദമോഹിനി
ആത്മവിദ്യായൈ സ്വാഹാ.

ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്നങള്‍ തീര്‍ത്തു വിളയാടുക സര്‍വകാലം
സര്‍വത്രകാരീണീ സരസ്വതി ദേവീ വന്നെന്‍
നാവില്‍ കളിക്ക കുമുദേഷൂ നിലാവൂ പോലെ

shortlink

Related Articles

Post Your Comments


Back to top button