Latest NewsNewsIndia

വിവാഹം ഉറപ്പിച്ചതോടെ കഷണ്ടിയായ ഭാഗത്ത് മുടിപിടിപ്പിച്ചു : ശക്തമായ തലവേദന അനുഭവപ്പെട്ട യുവാവ് മരണത്തിന് കീഴടങ്ങി

ഭോപ്പാല്‍: വിവാഹം ഉറപ്പിച്ച യുവാവ് കഷണ്ടിയായ ഭാഗത്ത് മുടി പിടിപ്പിച്ചതിനെ തുടര്‍ന്ന്, മരണത്തിന് കീഴടങ്ങി. ബിഹാര്‍ സ്പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന്‍ മനോരഞ്ജന്‍ പാസ്വാന്‍ (28) ആണ് മരിച്ചത്. മെയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. തലയുടെ മുന്‍ഭാഗത്തെ മുടി നഷ്ടപ്പെട്ടതിനാല്‍, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാട്‌നയിലെ ബോറിംഗ് റോഡിലുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്‌കിന്‍ കെയര്‍ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗണ്‍ പേയ്മെന്റായി മനോരഞ്ജന്‍ 11,767 രൂപ നല്‍കി. പ്രതിമാസം 4000 രൂപ ഇഎംഐയായും നല്‍കണമായിരുന്നു.

മാര്‍ച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. പെട്ടെന്ന്, രാത്രിയില്‍ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന്, മനോരഞ്ജനെ ഉടന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്‌കിന്‍ കെയര്‍ സെന്ററില്‍ എത്തിച്ചു. ഗുരുതരാവസ്ഥ കണ്ട് സ്‌കിന്‍ കെയര്‍ സെന്റര്‍ അദ്ദേഹത്തെ റൂബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മനോരഞ്ജന്‍ മരണപ്പെട്ടു.

സംഭവത്തില്‍, എസ്‌കെ പുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കിന്‍ കെയര്‍ സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button