MalappuramKeralaNattuvarthaLatest NewsNews

യുവതി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ : ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല

മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ ഭാര്യ ഉസ്നാരാ ബീഗത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

മലപ്പുറം: അന്യ സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ ഭാര്യ ഉസ്നാരാ ബീഗത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല.

വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം പുറത്തറിഞ്ഞത്. ക്വാര്‍ട്ടേഴ്സിൽ ദുര്‍ഗന്ധം വമിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഈ സ്ത്രീയെ കടയില്‍ കണ്ടവരുണ്ട്. ഇവരുടെ ഭര്‍ത്താവും കുട്ടികളും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ട്.

Read Also : ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി വെച്ച് നൽകും

പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌പി എം സന്തോഷിന്റെ നേതൃത്വത്തില്‍ മങ്കട സിഐ യു.കെ ഷാജഹാനും സംഘവുമാണ് കേസന്വേഷിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി വൈ എസ് പി കെ എം ബിജു സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. മൃതദേഹം വിദഗ്ധ പരിശോധനക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button