ഡൽഹി: ഉത്തർപ്രദേശിൽ ഹോളിക്ക് മുൻപ് തന്നെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താൻ ധാരണയായി. സർക്കാർ രൂപികരണ കൂടിയാലോചനകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ഡൽഹിയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരുമായി യോഗി ചർച്ച നടത്തും. അതിന് ശേഷമാകും സത്യപ്രതിജ്ഞ ചടങ്ങുകൾ തീരുമാനിക്കുക.
ഇന്ന് ഒന്നാം യോഗി സർക്കാർ തങ്ങളുടെ അവസാന മന്ത്രിസഭ യോഗം ചേർന്നു. തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കം മന്ത്രിസഭയിലെ പത്ത് മന്ത്രിമാർ പരാജയപ്പെട്ട സാഹചര്യത്തിൽ, നിരവധി പുതുമുഖങ്ങൾ മന്ത്രിപദവി നേടിയേക്കും.
പഞ്ചാബിൽ പുതിയ ആം ആദ്മി സർക്കാരിൻ്റെ സത്യപ്രതിജ്ഞ അടുത്ത ബുധനാഴ്ച നടക്കും. ചടങ്ങിലേക്ക് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്ന് അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചു. ഇതിനായി അദ്ദേഹം ഇന്ന് ഡൽഹി സന്ദർശിച്ചു. മാർച്ച് 13ന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ പാർട്ടി അമൃത്‍സറിൽ റോഡ് ഷോ നടത്തും.
Post Your Comments