ഡൽഹി: 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. ഏപ്രിൽ 26 മുതലാണ് പരീക്ഷ നടത്തുന്നത്. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടാകും പരീക്ഷ ക്രമീകരിക്കുക. പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15 നും കഴിയും. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സമയം അനുവദിക്കുമെന്ന് സിബിഎസ്ഇ ബോർഡ് അധികൃതർ അറിയിച്ചു.
Also read: ഇത് വികസനോന്മുഖ കാഴ്പ്പാടുള്ള പ്രായോഗിക ബജറ്റ്: ബജറ്റിനെ വാനോളം പ്രശംസിച്ച് മുഖ്യമന്ത്രി
അതേസമയം, സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ഒന്നാം ടേം പരീക്ഷാ റിസർട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. പരീക്ഷാ മൂല്യനിർണയം ഏകദേശം പൂർത്തിയായെന്നും, എപ്പോൾ വേണമെങ്കിലും ഫലം പ്രഖ്യാപിച്ചേക്കാമെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ലോഗിൻ അക്കൗണ്ട് വഴി സ്കോർ നേരിട്ട് അറിയാവുന്ന രീതിയിലാകും ഫലപ്രഖ്യാപനം നടത്തുക. 2021 നവംബർ – ഡിസംബർ മാസങ്ങളിൽ നടന്ന 10, 12 ക്ലാസുകളുടെ ഒന്നാം ടേം പരീക്ഷകളിൽ 36 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
Post Your Comments