
പത്തനംതിട്ട: നേപ്പാൾ സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നേപ്പാൾ സ്വദേശിയും ആയിരൂരിൽ താമസക്കാരനുമായ രാജ്‌കുമാർ പരിയാറാണ് (32) അറസ്റ്റിലായത്. യുവാവിനെ കോയിപ്രം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. ഇയാൾ വാടകക്ക് താമസിക്കുന്ന അയിരൂർ ആട് ഫാമിനടുത്തുള്ള വീട്ടിൽവെച്ച് ബലമായി പീഡിപ്പിച്ചത്. ഈ മാസം എട്ടിന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോയിപ്രം പൊലീസ് പ്രതിയെ ആലുവയിൽ കണ്ടെത്തുകയായിരുന്നു.
Read Also : ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനായി അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി: വിശദാംശങ്ങൾ പുറത്ത് വിടാതെ ഐഎസ്
എസ്.ഐ അനൂപ്, ജീവൻ ദാസ്, സൈഫുദ്ദീൻ, ഷെബി എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments