MalappuramLatest NewsKeralaNattuvarthaNews

പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​ മു​ങ്ങി : പ്ര​തി ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ

ബി​ഹാ​ർ മു​സാ​ഫി​ർ​പൂ​ർ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യൊമ്പ​തു​കാ​ര​നെ​യാ​ണ് പെ​രുമ്പട​പ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

മ​ല​പ്പു​റം: പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി​യ അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. ബി​ഹാ​ർ മു​സാ​ഫി​ർ​പൂ​ർ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യൊമ്പ​തു​കാ​ര​നെ​യാ​ണ് പെ​രുമ്പട​പ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​നി​ൽ നി​ന്നാണ് ഇയാൾ പിടിയിലായത്.

2016-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ഹാ​റി​ലെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​തി മ​ല​യാ​ളി യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് പെ​രു​മ്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ട്ടി​ൽ​ വ​ച്ചാ​യി​രു​ന്നു പീ​ഡ​നം.

Read Also : ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സര്‍ക്കാര്‍ നിലനിര്‍ത്തിയതിന് പിന്നിൽ അപാരമായ പണശക്തി: എം.എ. ബേബി

കേസന്വേഷണത്തിനിടെ മു​ങ്ങി​യ പ്ര​തി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. വി​നോ​ദ്, എ​എ​സ്ഐ പ്രീ​ത, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, നാ​സ​ർ, വി​ഷ്ണു, നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക​ അന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button