ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ രാഹുലിനെയും പ്രിയങ്കയേയും രൂക്ഷമായി വിമർശിച്ച് സ്മൃതി ഇറാനി. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. യുപിയ്ക്ക് പുതുജീവൻ നൽകുമെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞതെന്നും, എന്നാൽ ഉള്ള ജീവൻ ഊതിക്കെടുത്തുകയാണ് അവർ ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Also Read:മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : അഞ്ചുവർഷം തടവും പിഴയും
തിരഞ്ഞെടുപ്പ് തോൽവി വലിയ വിമർശനങ്ങളാണ് കോൺഗ്രസ് നേതൃത്വങ്ങൾക്കെതിരെ ഉയർത്തുന്നത്. പാർട്ടി നേതൃത്വം കൈമാറണമെന്നും, ഗാന്ധി കുടുംബത്തെ മാറ്റി നിർത്തണമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. രാഹുലും പ്രിയങ്കയും പരാജയപ്പെട്ട നേതാക്കളാണെന്നും ഇവരെ മാറ്റിനിര്‍ത്തി മറ്റാരെങ്കിലും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും തിരഞ്ഞെടുപ്പിന് മുൻപേ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി ഇതിനെ തള്ളി ഇവരെ തന്നെ പ്രധാനപ്പെട്ട ഐക്കണാക്കി പ്രചരണം നടത്തുകയായിരുന്നു.
അതേസമയം, സമൂഹ മാധ്യമങ്ങളിലും മറ്റും കോൺഗ്രസിനെതിരെ ട്രോളുകളും വിമർശനങ്ങളും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇന്ന് കോൺഗ്രസിന്റെ ദുർദിനമാണെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെല്ലാം രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു.
Post Your Comments