മഞ്ചേരി: വണ്ടൂരിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് അഞ്ചുവർഷം തടവും ശിക്ഷയും വിധിച്ച് കോടതി. 25000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. വണ്ടൂർ പുളിശേരി കരിക്കുന്നൻ വീട്ടിൽ ഫിൻസുറഹ്മാ (42)നെയാണ് മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2016 ജനുവരി 28-നാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്.
പാലംപള്ളിയാളി വീട്ടിൽ ഹിദായത്തുള്ളയെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. വണ്ടൂർ പൊലീസ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.പി. ബാലകൃഷ്ണൻ ഹാജരായി.
Post Your Comments