News

ജ്വല്ലറിയിലെ മോഷണം : കാല്‍ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

തിരുവനന്തപുരം: കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കാല്‍ ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനി. കോളജ് വിദ്യാര്‍ഥിനി ആണെന്നു പൊലീസ് തുടക്കത്തില്‍ കരുതിയെങ്കിലും ഇന്നലെ രാവിലെ തന്നെ സ്‌കൂള്‍ വിദ്യാര്‍ഥിനി എന്നു കണ്ടെത്തി.

ഉച്ചയോടെ സ്റ്റേഷനിലേക്കും കൂട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നഷ്ടപ്പെട്ട പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല.
കവര്‍ച്ച നടത്തിയ വേളയില്‍ ധരിച്ചിരുന്ന യൂണിഫോം ആണു പെണ്‍കുട്ടിയെ കുടുക്കിയത്. തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണിതെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു. കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button