മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമിയില്‍ ജംഷഡ്‌പൂര്‍ എഫ്സിക്കെതിരെ ഇന്നിറങ്ങുമ്പോൾ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ലീഗ് ഘട്ടത്തില്‍ ജംഷഡ്‌പൂരിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നതെന്നും വുകോമനോവിച്ച് പറഞ്ഞു.
‘കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഇനി പ്രസക്തമല്ല. ഇന്ന് പുതിയൊരു മത്സരമാണ്. ഫുട്ബോളില്‍ എന്തും സാധ്യമാണ്. എങ്കിലും ജംഷഡ്‌പൂരില്‍ നിന്ന് കളിക്കളത്തില്‍ ശാരീരികമായും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു. മികച്ച ടീമുകളോട് കളിക്കുമ്പോള്‍ ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടിവരും. അതിനാൽ, കരുതലോടെയാവും ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക’.
‘അവസരങ്ങള്‍ മുതലാക്കുക, ഗോളടിക്കുക എന്നതാണ് പ്രധാനം. സെറ്റ് പീസുകളിലൂടെ ഗോള്‍ നേടാന്‍ ജംഷഡ്പൂരിനുള്ള മികവിനെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഒന്നോ രണ്ടോ വിശദാംശങ്ങള്‍ വെച്ച് ജംഷഡ്‌പൂരിനെപ്പോലുളള എതിരാളികളെ വിലയിരുത്താനാവില്ല. എതിരാളികളുടെ ഓരോ ചെറിയ വിശാദാംശങ്ങളും പഠിച്ചാവും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക’.
Read Also:- ക്യാപ്റ്റന്‍സി പരിചയം ഹര്‍ദ്ദിക്കിനില്ലെങ്കിലും ടീമിനെ മികച്ച നിലയില്‍ നയിക്കാന്‍ അവനാകും: വിക്രം സോളങ്കി
‘ക്ലബ്ബ് എന്ന നിലയില്‍ തുടങ്ങിയ സമയത്തെക്കാള്‍ ബ്ലാസ്റ്റേഴ്സ് ഏറെ പുരോഗമിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് മുമ്പില്‍ ഇത്തരമൊരു പ്രകടനം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് മുമ്പില്‍ പന്ത് തട്ടാനാവുമെന്നാണ് കരുതുന്നത്. പ്ലേ ഓഫ് കളിക്കുന്നതിന്‍റെ സമ്മര്‍ദ്ദമില്ല. ഫുട്ബോള്‍ ആസ്വദിച്ചു കളിക്കേണ്ടതാണ്. അതിനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചതും’ വുകോമനോവിച്ച് പറഞ്ഞു.
Post Your Comments