ബാഗ്‌ദാദ്: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ പുതിയ തലവനായി അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയെ നിയമിച്ചു. കഴിഞ്ഞ മാസം, സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍ നേതാവായ അബു ഇബ്രാഹിം അല്‍ ഹാഷ്‌മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതോടെയാണ് പുതിയ തലവനായി അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയെ നിയമിച്ചത്.
അതേസമയം, പുതിയ നേതാവിന്റെ യഥാര്‍ഥ പേര് ഉള്‍പ്പെടെയുള്ള ഒരു വിശദാംശങ്ങളും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് നേതാക്കളെ പോലെ അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയും ഇറാഖില്‍ നിന്നുള്ളതാണോയെന്നതും ഐസിസ് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ ഇദ്ലിബ് പ്രവിശ്യയില്‍ വച്ചാണ് മുന്‍ ഐസിസ് നേതാവായ അബു ഇബ്രാഹിം അല്‍ ഹാഷ്‌മി അല്‍ ഖുറേഷി കൊല്ലപ്പെടുന്നത്. ഇയാള്‍ ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടം യുഎസ് സെെന്യം വളഞ്ഞതോടെ ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐസിസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ 2019 ഒക്ടോബറില്‍ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെയാണ് പുതിയ തലവനായി അബു ഇബ്രാഹിം അല്‍ ഹാഷ്‌മി അല്‍ ഖുറേഷി എത്തിയത്.
Post Your Comments