Latest NewsNewsEuropeInternational

ആശുപത്രിയ്‌ക്ക് എതിരായ ബോംബ് ആക്രമണം: ഉക്രൈൻ മോഡലുകളുടെ ഫോട്ടോ ഷൂട്ട് ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ

മരിയുപോൾ: ഉക്രൈന് എതിരായ റഷ്യൻ അധിനിവേശത്തിനിടെ തുറമുഖനഗരമായ മരിയുപോളിലെ പ്രസവാശുപത്രിയിലേക്ക് ആക്രമണം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി റഷ്യ. തങ്ങൾ ആക്രമണം നടത്തിയത് മരിയുപോളിലെ പ്രവർത്തനരഹിതമായ ആശുപത്രിയിലാണെന്നും കെട്ടിടം, നവ നാസികളുടെ കേന്ദ്രമായതിനാലാണ് സൈനിക ഓപ്പറേഷൻ നടത്തിയതെന്നും റഷ്യ വാദിച്ചു. പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം നവ നാസികൾ കേന്ദ്രമാക്കിയതിനെ സബന്ധിച്ച് യുഎൻ സുരക്ഷ സമിതിക്ക് മുന്നറിയിപ്പ് നൽകിയതായും റഷ്യ പറയുന്നു.

റഷ്യ ആക്രമണം നടത്തിയ ആശുപത്രിയിൽ നിന്ന് എന്ന നിലയിൽ ഉക്രൈൻ പ്രചരിപ്പിക്കുന്ന ചിത്രങ്ങളെയും റഷ്യ തള്ളിക്കളഞ്ഞു. പ്രചരിപ്പിക്കുന്ന ഫോട്ടോകൾ മോഡലുകളുടേതാണെന്നും മരിയാന പോഡ്ഗുരസ്‌ക്യ എന്ന ബ്യൂട്ടി വ്‌ളോഗറുടേതാണ് ഫോട്ടോയെന്നും റഷ്യ ആരോപിച്ചു. ഫോട്ടോ ഷൂട്ട് നടത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഉക്രൈൻ ലോകരാഷ്‌ട്രങ്ങൾക്ക് മുമ്പിൽ തങ്ങളെ കുറ്റക്കാരാക്കുകയാണെന്നും റഷ്യ കൂട്ടിച്ചേർത്തു.

അതേസമയം, റഷ്യൻ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഉക്രൈൻ വ്യക്തമാക്കിയിരുന്നു. ഉക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. റഷ്യൻ ആക്രമണത്തെ, ഉക്രൈൻകാർക്കെതിരായ വംശഹത്യയുടെ ആത്യന്തിക തെളിവെന്നും റഷ്യ ചെയ്തത് യുദ്ധക്കുറ്റമാണെന്നും സെലൻസ്‌കി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button