Latest NewsNewsIndia

ബിജെപി സര്‍പഞ്ചിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗര്‍: കശ്മീരില്‍ ബിജെപി സര്‍പഞ്ചിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഷബീര്‍ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവെച്ച് കൊന്നത്. കുല്‍ഗാമിലെ ഔഡോറ മേഖലയിലെ സര്‍പഞ്ച് ആണ് ഇയാള്‍. വെള്ളിയാഴ്ച രാത്രി 8.50 ഓടെയാണ് ദാരുണ സംഭവം നടന്നത്.

Read Also : അനധികൃതമായി കടത്താന്‍ ശ്രമം : 1.80 കോടി രൂപയുടെ കുഴൽപ്പണവു‌മായി ദമ്പതികൾ പിടിയിൽ

വീടിന് സമീപത്ത് വെച്ചാണ് ഷബീറിന് നേരെ ആക്രമണം ഉണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. ഇതോടെ ഈ വര്‍ഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഗ്രാമത്തലവന്‍മാരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഖന്‍മോഹ് ഗ്രാമത്തിലെ സര്‍പഞ്ചിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. സമീര്‍ അഹമ്മദ് ഭട്ട് എന്നയാളാണ് മാര്‍ച്ച് 9 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വാഹനങ്ങളില്‍ എത്തിയ ഭീകരരാണ് സമീറിന് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button