
മേപ്പാടി: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പൂത്തകൊല്ലി സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.
മേപ്പാടി മാപ്പിളത്തോട്ടം മച്ചിങ്ങൽ അപ്പാർട്ട്മെന്റിന് സമീപത്താണ് അപകടമുണ്ടായത്. ചൂരൽമല ഭാഗത്ത് നിന്നും വന്ന മാരുതി എക്കോ വാൻ മേപ്പാടിയിൽ നിന്നും ചുളിക്ക ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ അഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.
ഇദ്ദേഹത്തെ ആദ്യം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മേപ്പാടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Post Your Comments