ഡൽഹി: ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഒരു പടി കൂടി വിജയകരമായി പൂർത്തിയാക്കുന്നു. പ്രതിരോധ മേഖലയിലാണ് ഇത്തവണ ഭാരതത്തിന്റെ നിർണായകമായ ചുവടുവെപ്പ്.
ഇന്ത്യ, സ്വയം വികസിപ്പിച്ചെടുക്കുന്ന മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാനും, പരീക്ഷണത്തിനു ശേഷം സർട്ടിഫൈ ചെയ്യാനും സ്വതന്ത്രമായ ഏജൻസി സ്ഥാപിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇതിന്റെ പ്രാഥമിക ഘട്ടങ്ങൾ, പ്രതിരോധ മന്ത്രാലയം പൂർത്തിയാക്കി.
ഇന്ത്യൻ സ്വകാര്യമേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ആയുധങ്ങൾ പരിശോധിച്ച് നിലവാരം ഉറപ്പു വരുത്തുന്നത് റെയ്സിന ഹിൽസിലെ കേന്ദ്ര സർക്കാരിന്റെ പരിശോധനാ വിഭാഗമാണ്. പരീക്ഷണവും പരിശോധനയുമടങ്ങുന്ന പ്രക്രിയയ്ക്ക് നിലവിൽ വളരെ കാലതാമസമെടുക്കുന്നുണ്ട്. അതിനാലാണ് കേന്ദ്രസർക്കാർ, സ്വതന്ത്രമായി ഒരു സർട്ടിഫിക്കേഷൻ ഏജൻസി രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. നടപടികൾ എളുപ്പത്തിൽ പൂർത്തീകരിച്ച് അംഗീകാരം ലഭിച്ചാൽ, ആയുധങ്ങളുടെ വ്യവസായ അടിസ്ഥാനത്തിലുള്ള നിർമ്മാണവും അന്താരാഷ്ട്ര വിൽപനയും അതോടെ ത്വരിതഗതിയിലാവും.
Post Your Comments