NattuvarthaLatest NewsKeralaNews

ഇത് രണ്ടാമൂഴം: യുപിയിൽ യോഗ്യൻ യോഗി തന്നെ, ഒപ്പമെത്താൻ കിതച്ച് അഖിലേഷ് യാദവ്, മായയായി മായാവതി

ലഖ്‌നൊ: രണ്ടാം തവണയും ഉത്തർപ്രദേശിന്റെ നായകനായി യോഗി ആദിത്യനാഥിനെ ജനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് എതിർ സ്ഥാനാർഥി അഖിലേഷ് യാദവും മായാവതിയും. എക്സിറ്റ് പോളുകളിലെ ട്രെന്‍റുകള്‍ എല്ലാം തന്നെ ശരിവച്ചുകൊണ്ടാണ് യോഗി യുപിയിൽ തന്റെ തേരോട്ടം അടയാളപ്പെടുത്തിയത്.

Also Read:കാസർഗോഡ് രണ്ട് വാഹനാപകടങ്ങൾ : മൂന്നുപേർക്ക് ദാരുണാന്ത്യം

263 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷമാണ് യുപിയിൽ ബിജെപി ഇപ്പോൾ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് അഖിലേഷ് യാദവിന്റെ എസ്പിയുണ്ടെങ്കിലും വെറും 127 സീറ്റുകളിൽ മാത്രമാണ് ഇവർ മുന്നിട്ട് നിൽക്കുന്നത്. ബിജെപിയുടെ വ്യക്തമായ അധിനിവേശത്തിൽ കോൺഗ്രസ്‌ മുഴുവനായും യുപിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. തനിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളെയും തച്ചുടച്ചുകൊണ്ടാണ് യോഗി ഭരണത്തിലേക്ക് നടന്നു കയറുന്നത്.

കോവിഡ് കാലഘട്ടത്തിലെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളും, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള നിലപാടുകളുമാണ് യുപിയിൽ യോഗിയെ യോഗ്യനാക്കിയത്. മുൻപെങ്ങും സംസ്ഥാനം കണ്ടിട്ടില്ലാത്ത വിധം നടത്തിയ വ്യാവസായിക വിപ്ലവങ്ങളും, ആചാര സംരക്ഷണങ്ങളും തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button