ദേഷ്യം അമിതമായാൽ ഉണ്ടാകുന്ന ദോഷങ്ങൾ വളരെ വലുതാണ്. അമിതമായി ദേഷ്യപ്പെട്ടാൽ ബന്ധങ്ങൾ വഷളാകുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
ദേഷ്യം നിങ്ങൾക്ക് ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ കടിപ്പിക്കുന്നതിൽ തെറ്റു പറയാനാകില്ല. അമിത ദേഷ്യത്തിൽ പൊട്ടിത്തെറിച്ചതു കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാകില്ല. പക്വമായ ഒരു വാക്കിലൂടെ നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാവുന്നതാണ്.
ദേഷ്യം വന്നിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴെങ്കിൽ ഒന്നു മുതൽ 100 വരെ എണ്ണുക. പൂർത്തിയാകുമ്പോൾ 100-ൽ നിന്നു പിന്നോട്ടും എണ്ണാവുന്നതാണ്. ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാവധാനത്തിലാക്കുകയും പതിയെ പതിയെ ദേഷ്യം കുറയ്ക്കുവാനും സഹായിക്കുന്നു.
ദേഷ്യം വരുമ്പോൾ ശ്വാസന പ്രക്രിയയും വേഗത്തിലാക്കുന്നു. അതിനാൽ, വളരെ സാവധാനത്തിൽ മൂക്കിലൂടെ ദീർഘശ്വാസം എടുത്ത് ഒരു മിനിറ്റ് ശേഷം വായിലൂടെ ശ്വാസം പുറത്തു വിടുക. ഇതിലൂടെ സാവധാനം ദേഷ്യം നിയന്ത്രിക്കാവുന്നതാണ്. ദേഷ്യമുള്ള സമയത്ത് നടക്കുക. വ്യായാമം ഞരമ്പുകളെ ശാന്തമാക്കുകയും ദേഷ്യം കുറയുകയും ചെയ്യും. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് വച്ച് ഡാൻസും ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ജിമ്മിൽ പോകാം.മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കുന്ന എന്തും ദേഷ്യം കുറയ്ക്കാനും സഹായിക്കും.
Post Your Comments