തിരുവനന്തപുരം: സമരാഗ്നി സമാപന വേദിയിൽ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തെ വേദി വിട്ടതിനെ തുടർന്നാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.
Read Also: സിദ്ധാർത്ഥിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ തയ്യാറല്ലെങ്കിൽ പ്രവർത്തകർ എന്തിന് വന്നെന്ന് അദ്ദേഹം ചോദിച്ചു. സമ്മേളനം സംഘടിപ്പിക്കുന്നത് ലക്ഷങ്ങൾ മുടക്കിയാണ്. രണ്ടുപേർ സംസാരിച്ച് കഴിഞ്ഞാൽ ഉടൻ ആളുകൾ പോകും. ഇങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെ പരിപാടി സംഘടിപ്പിക്കുന്നതെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സുധാകരനെ തിരുത്തി രംഗത്തെത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകർ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെയിലും കൊണ്ട് വന്നതാണ്. അഞ്ച് മണിക്കൂറാണ് 12 പേരുടെ പ്രസംഗം കേട്ട് ആളുകൾ ഇരുന്നത്. ഈ സമയത്ത് പ്രവർത്തകർ വേദി വിട്ട് പോകുന്നതിൽ പ്രസിഡന്റ് വിഷമിക്കണ്ട കാര്യമില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
Read Also: അബദ്ധങ്ങളുടെ ഘോഷയാത്രയുമായി കോൺഗ്രസിന്റെ സമരാഗ്നി ജാഥ: ദേശീയഗാനം തെറ്റിച്ച് നേതാക്കൾ
Post Your Comments