ThiruvananthapuramLatest NewsKeralaNattuvarthaNews

വിദ്യാര്‍ത്ഥിനിയുടെ യൂണിഫോമിലെത്തി ജ്വല്ലറിയില്‍ നിന്ന് മോഷണം : യുവതി കവര്‍ന്നത് കാല്‍ ലക്ഷം രൂപ

കാല്‍ ലക്ഷം രൂപയാണ് യുവതി കവര്‍ന്നത്

തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ മോഷണം നടത്തി യുവതി. കാല്‍ ലക്ഷം രൂപയാണ് യുവതി കവര്‍ന്നത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനു സമീപത്തെ വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : ‘ബൈ ബൈ ടാറ്റ, ഗുഡ്ബൈ’: തിരിച്ചടിച്ച് രാഹുൽ ഗാന്ധിയുടെ വാക്കുകൾ, വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ആദ്യം ജ്വല്ലറിയില്‍ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറില്‍ നിന്ന് ഒരു പഴ്സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളില്‍ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്ത് പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button