Latest NewsIndiaNews

യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനെത്തിയ പ്രിയങ്ക, പാര്‍ട്ടിയുടെ അന്ത്യം കുറിച്ചു : പരിഹാസവുമായി സ്മൃതി ഇറാനി

ലക്‌നൗ: യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനെത്തിയ പ്രിയങ്ക, പാര്‍ട്ടിയുടെ അന്ത്യം കുറിച്ചു.യുപിയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെയും, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരില്‍ എത്തിയ പ്രിയങ്കാ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീ സുരക്ഷയും, ക്രമസമാധാനവും സംബന്ധിച്ച് സ്വീകരിച്ച നടപടികളാണ് യുപിയില്‍ പാര്‍ട്ടിയുടെ വിജയത്തിന് കാരണമായതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

Read Also : കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചു റിസോർട്ടിൽ പാർപ്പിച്ച എംഎൽഎമാരെ തുറന്നു വിട്ട് കോൺഗ്രസ്സ്, ബിജെപിക്ക് തുടർഭരണം

യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്ക വന്നതെന്നും എന്നാല്‍, പാര്‍ട്ടിയെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് പ്രിയങ്ക പോയതെന്നും ഇത് രാഷ്ട്രീയ വിദഗ്ധര്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം യുപിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും കാരണമാണ് ഇതെല്ലാം സാധ്യമായതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കുമെന്നും സ്മൃതി അവകാശപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button