തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഇന്ത്യയെന്ന ആശയം വീണ്ടും ഉറപ്പിച്ച് പറയേണ്ട സമയമാണിതെന്നും തരൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കോണ്‍ഗ്രസിന്റെ ആശയങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അത് ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യാന്‍ ഉതകുന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണ് ഇതെന്നും ശശി തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വില്‍പ്പന : യുവാവ് പൊലീസ് പിടിയിൽ
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കണം. ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്, നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്.’
Post Your Comments