Latest NewsSaudi ArabiaNewsInternationalGulf

തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാം: ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാൻ സൗദി

ജിദ്ദ: തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാൻ അവസരം നൽകുന്ന ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സൗദി. മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം ജയിലുകളിൽ ഒരുമിച്ച് കഴിയാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ജയിൽ വകുപ്പാണ് ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കുമെന്ന വിവരം അറിയിച്ചത്.

Read Also: ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

അടുത്ത ഞായറാഴ്ച മുതലാണ് പദ്ധതി പുനരാരംഭിക്കുന്നത്. ജയിൽ പരിസരത്തു നിർമിച്ച വീടുകളിലും ഫ്‌ളാറ്റുകളിലുമാണ് തടവുകാർക്ക് കുടുംബസമേതം കഴിയാൻ അവസരമൊരുക്കുന്നത്. തടവുകാരുടെയും കുടുംബാംഗങ്ങളുടെയും മാനസിക പ്രശ്‌നങ്ങൾ ലഘൂകരിക്കാനും കുടുംബ ബന്ധങ്ങൾ അറ്റു പോകാതിരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: കോൺഗ്രസിന്റെ സൈക്കിളൊക്കെ ഞങ്ങളുടെ ബുൾഡോസർ തകർത്തു കളഞ്ഞു: യോഗിയ്ക്ക് അഭിനന്ദനങ്ങളുമായി ഹേമ മാലിനി

shortlink

Related Articles

Post Your Comments

Related Articles


Back to top button