ഡൽഹി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള സഹായം ഇരു രാജ്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ഇപ്പോൾ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി. റഷ്യയും ഉക്രൈനും തമ്മിലുള്ള സമാധാനത്തിനും നിരന്തരമായ സംഭാഷണത്തിനും വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടാണ്, സംഘർഷത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിന്റെ കാരണം നരേന്ദ്ര മോദി വിശദീകരിച്ചത്.
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,701 വാക്സിൻ ഡോസുകൾ
‘യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്. ഇരു രാജ്യങ്ങളുമായും സാമ്പത്തികമായും സുരക്ഷാപരമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ഇന്ത്യ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ നിരവധി ആവശ്യങ്ങളും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്’ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Post Your Comments