കോട്ടയം: പിഎഫ് പാസാക്കി നൽകാൻ സ്‌കൂൾ അദ്ധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പിഎഫ് ഓഫീസർ പിടിയിൽ. എയിഡഡ് സ്‌കൂള്‍ അദ്ധ്യാപകരുടെ പിഎഫ് കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറായ ആര്‍ വിനോദ് ചന്ദ്രനെയാണ് കോട്ടയത്തെ ഹോട്ടൽ മുറിയിൽ നിന്നും വിജിലൻസ് പിടികൂടിയത്.
പരിശോധനയിൽ, കണ്ണൂർ സ്വദേശിയായ വിനോദിൽ നിന്ന് വിജിലൻസ് കോണ്ടവും കണ്ടെത്തി. പരാതിക്കാരിയായ അദ്ധ്യാപികയുടെ പിഎഫ് ക്രെഡിറ്റ് ആകുന്നതുമായി ബന്ധപ്പെട്ട് 2018 മുതല്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു. തുടർന്ന്, സംസ്ഥാന നോഡല്‍ ഓഫീസറായ വിനോദിനെ സമീപിച്ചു.
കോൺഗ്രസ് പ്രാദേശിക പാർട്ടിയാകാനുള്ള പാതയിൽ: മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍
തുടക്കത്തിൽ ഫോണിലൂടെ മാന്യമായി പെരുമാറിയിരുന്ന ഇയാൾ പിന്നീട്, വാട്‌സാപ്പിൽ വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, സുന്ദരിയാണെന്നും, ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നും ആവശ്യപ്പെട്ടു. കോട്ടയത്ത് എത്തുമ്പോൾ നേരിട്ട് കാണാമെന്നും വിനോദ് പറഞ്ഞിരുന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയ വിനോദ് കോട്ടയത്ത് വന്നു. റെയിൽവേ സ്‌റ്റേഷനിൽ എത്തണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നതിനെ തുടർന്ന് അദ്ധ്യാപിക റെയിൽവേ സ്റ്റേഷനിലെത്തി. ശേഷം, വിനോദ് ഇവരെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ, നേരത്തേ തന്നെ അദ്ധ്യാപിക നൽകിയ പരാതിയേത്തുടർന്ന്, വിജിലൻസ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി വിനോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments