IdukkiKeralaNattuvarthaLatest NewsNews

ജലാശയത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല : മൃതദേഹം ആശുപത്രി മോർച്ചറിയിൽ

വെള്ളിലാംകണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിൽ ആണ് ഉത്തരേന്ത്യൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല. വെള്ളിലാംകണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിൽ ആണ് ഉത്തരേന്ത്യൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെക്കുറിച്ച് പൊലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

Read Also : 1,426 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ജലാശയത്തിൽ കാണാതായ ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്കാണ് കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫിസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button