AlappuzhaKeralaNattuvarthaLatest NewsNews

വിമർശനങ്ങൾക്ക് പിന്നാലെ കൊലക്കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്ഐ

ആലപ്പുഴ: രൂക്ഷമായ വിമര്‍ശനം നേരിട്ടതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്ഐ. അജു വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. ജില്ലാ ഐക്യ ഭാരതം മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായായാണ് ആന്റണിയെ തിരഞ്ഞെടുത്തത്.

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ പരോളില്‍ കഴിയവെ സംഘടന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഡിവൈഎഫ്‌ഐ നടപടി. ആന്റണിക്ക് പകരം പ്രേംകുമാറിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈകിട്ട് ചേര്‍ന്ന മേഖലാ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button