Latest NewsEuropeNewsInternational

ഉക്രൈൻ മെറ്റേണിറ്റി ഹോസ്പിറ്റലിൽ റഷ്യൻ ബോംബ് ആക്രമണം: ഗർഭിണികളെ രക്ഷപ്പെടുത്തുന്ന ഹൃദയഭേദകമായ ചിത്രങ്ങൾ പുറത്ത്

മരിയൂപോൾ: ഉക്രൈൻ മെറ്റേണിറ്റി ഹോസ്പിറ്റലിൽ റഷ്യൻ ബോംബ് ആക്രമണം. സംഭവത്തിൽ, ഇരുപതോളം പേർക്ക് പരിക്കേറ്റു. ബോംബ് ആക്രമണത്തിൽ തകർന്ന ഹോസ്പിറ്റലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരിക്കേറ്റ ഗർഭിണികളെ രക്ഷിക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അപലപിച്ചു.

തുറമുഖ നഗരമായ മരിയൂപോളിലാണ് സംഭവം നടന്നത്. ബോംബാക്രമണത്തെ തുടർന്ന് സ്ഥലത്ത് നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ആശുപത്രിയിലെ നാശനഷ്ടങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ പ്രസിഡന്റ് സെലെൻസ്‌കി സാമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button