Latest NewsIndiaNews

‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദം, വിനയപൂര്‍വ്വം സ്വീകരിക്കുന്നു’: എഎപിക്ക് അഭിനന്ദനവുമായി നവജ്യോത് സിംഗ് സിദ്ദു

ചണ്ഡീഗഢ്: പഞ്ചാബിലെ വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു.തിരഞ്ഞെടുപ്പിലെ ജനവിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്. ജനവിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍’- സിദ്ദു ട്വിറ്ററില്‍ കുറിച്ചു.

Read Also  :  ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് നല്ല ആശയം, എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താം : സുശീല്‍ ചന്ദ്ര

അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് സിദ്ദു ജനവിധി തേടിയത്. ഇവിടെ എഎപിയുടെ ജീവന്‍ജ്യോത് കൗറാണ് വിജയിച്ചത്. ആകെയുള്ള 117 സീറ്റുകളിൽ 16 ഇടത്ത് മാത്രമാണ് കോൺഗ്രസിന് മുന്നേറ്റമുള്ളത്. അതേസമയം, ആം ആദ്മി പാർട്ടി 88 ഇടത്ത് ലീഡ് നേടി ഭരണം ഉറപ്പാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button