കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടിയുടെ അച്ഛൻ സജീഷിന് നേരെ നാട്ടുകാർ കയ്യേറ്റം നടത്തിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നായിരുന്നു മർദ്ദനം. എന്നാൽ, മർദ്ദിച്ചവരെ മറക്കില്ലെന്നും തന്റെ അമ്മയെ വിവാഹം ചെയ്ത ആളാണ് ബിനോയ് എന്നും സജീഷ് വെളിപ്പെടുത്തുന്നു. പള്ളുരുത്തി സ്വദേശിയായ ബിനോയ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സജീഷിന്റെ മാതാവിന്റെ ആൺസുഹൃത്ത് ആണ് ഇയാൾ. എന്നാൽ, ബിനോയ് തന്റെ രണ്ടാനച്ഛനാണ് എന്നാണ് സജീഷ് പറയുന്നത്.
‘എനിക്കറിയാം ഇവന്മാർ തല്ലുമെന്ന്. എല്ലാവരും കാര്യമറിയാതെയാണ് തല്ലുന്നത്. നിരപരാധിയായ ഒരു അച്ഛനാണ് ഞാൻ. നിരപരാധിയായ ഒരു അച്ഛനെയാണ് നിങ്ങൾ തല്ലിയത്. ബിനോയ് എന്റെ രണ്ടാനപ്പൻ ആണ്. ബിനോയ് അമ്മയെ രണ്ടാമത് കെട്ടിയതാണ്. എനിക്ക് മൂന്ന് വർഷമായി അവനെ അറിയാം. എന്റെ വീട്ടിൽ തന്നെയായിരുന്നു അവനും താമസം. എന്റെ അമ്മയുടെ തുണിയലക്കും, പാത്രം കഴുകും. വീട്ടുകാര്യങ്ങളൊക്കെ നോക്കിയിരുന്ന പയ്യനാണ്. നമുക്കറിയുവോ ഒരാളെങ്ങനെയാണെന്ന്’, സജീഷ് പറയുന്നു.
Also Read:വോണിന്റെ സംസ്കാര ചടങ്ങുകള്‍ ഈ മാസം 30ന് മെല്‍ബണിൽ
അതേസമയം, കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്സിയോടുള്ള പക തീർക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ജോൺ ബിനോയി ഡിക്രൂസ് വെളിപ്പെടുത്തി. സിപ്സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീർക്കാൻ കുട്ടിയെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ തല കുനിച്ച് നിർത്തി പിടിച്ച് പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച് വകവരുത്തുകയായിരുന്നു.
27കാരനായ ജോൺ ബിനോയി, 55കാരിയായ കാമുകിയിൽ നിന്നും അകലാൻ ശ്രമിച്ചെങ്കിലും സിപ്സി ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ആദ്യകാലങ്ങളിൽ ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കാമുകിയുടെ പ്രായക്കൂടുതൽ യുവാവിന് ഉൾക്കൊള്ളാനാകുമായിരുന്നില്ല. തന്നെക്കാൾ പ്രായമുള്ള മകനുള്ള സ്ത്രീയാണ് കാമുകി എന്നതും ജോൺ ബിനോയിയെ അലട്ടിയിരുന്നു. തന്നെ ഒഴിവാക്കാൻ കാമുകൻ ശ്രമിക്കുന്നെന്ന് മനസിലാക്കിയ സിപ്സി, ജോൺ ബിനോയിക്കെതിരെ കള്ളക്കേസുകൾ കൊടുത്തിരുന്നതായി പറയുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുട്ടിയെ കൊല ചെയ്യാൻ ബിനോയിയെ പ്രേരിപ്പിച്ചതായി എഫ്ഐആറിൽ പറയുന്നു.
Post Your Comments