ErnakulamNattuvarthaLatest NewsKeralaNews

വൈറലായി ‘ബലൂൺ വില്പനക്കാരി മോഡൽ’

കൊച്ചി:സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് ബലൂണ്‍ വില്‍പനക്കാരി കിസ്ബു. ഫോട്ടോ ഷൂട്ടിന് മോഡലായി ഒറ്റരാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാനി പെണ്‍കുട്ടിയായ കിസ്ബു.

കേരളത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ബലൂണ്‍ വില്‍ക്കുന്ന കിസ്ബു ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോ ഷൂട്ടിന് മോഡലായതോടെയാണ് താരമായി മാറിയത്. ഇക്കഴിഞ്ഞ ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. അര്‍ജുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറാണ് കിസ്ബുവിനെ താരമാക്കിയത്.

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 187 കേസുകൾ

അണ്ടലൂര്‍ കാവ് ഉത്സവത്തിനിടെയാണ് അര്‍ജുന്‍ കിസ്ബുവിനെ കണ്ടത്. തുടര്‍ന്ന് കിസ്ബുവിന്റെ ഫോട്ടോ എടുത്തു. സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ചിത്രം പങ്കുവെച്ചതോടെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ കിസ്ബുവിന്റെ ഒരു മേക് ഓവര്‍ ഫോട്ടോ ഷൂട്ട് എടുത്താലോ എന്ന് ചിന്തിക്കുകയായിരുന്നു. കിസ്ബുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും സമ്മതം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രമ്യ പ്രജുലാണ് കിസ്ബുവിന്റെ മേക്ക് ഓവർ നടത്തിയത്. തുടർന്ന് അർജുൻ പകർത്തിയ ചിത്രങ്ങളാണ് വൈറലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button